Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohan Bopanna

ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു

ബം​ഗ​ളൂ​രു: ടെ​ന്നീ​സി​ല്‍​നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് രോ​ഹ​ൻ ബൊ​പ്പ​ണ്ണ. 45-ാം വ​യ​സി​ലാ​ണ് 22 വർഷം നീണ്ടുനിന്ന കരീയറിൽനിന്നും താരം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യ​പി​ച്ച​ത്.

ര​ണ്ട് ഗ്രാ​ന്‍​സ്ലാം ഡ​ബി​ള്‍​സ് കി​രീ​ട​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ ഡ​ബി​ൾ​സി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം കൂ​ടി​യാ​യി​രു​ന്നു. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​വു​മാ​യി​രു​ന്നു ബൊ​പ്പ​ണ്ണ.

എ​ടി​പി ടൂ​റി​ൽ 26 ഡ​ബി​ൾ​സ് കി​രീ​ട​ങ്ങ​ൾ ബൊ​പ്പ​ണ്ണ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്ന് ഒ​ളി​മ്പി​ക്സു​ക​ളി​ൽ ഇ​ന്ത്യ​ക്കാ​യി മ​ത്സ​രി​ച്ച ബൊ​പ്പ​ണ്ണ 2002 മു​ത​ൽ 2023 വ​രെ ഇ​ന്ത്യ​യു​ടെ ഡേ​വി​സ് ക​പ്പ് ടീം ​അം​ഗ​മാ​യി​രു​ന്നു.

Latest News

Up